ദേവാസ്ത് വിളി സംഘങ്ങളെ അഭിവന്ദ്യ പിതാവ് അഭിനന്ദിച്ചു
- CRUZ MILAGRES CHURCH KURISINGAL
- Mar 23
- 1 min read
Updated: Mar 27

വലിയ നോമ്പുകാല ദിനങ്ങളിൽ നമ്മുടെ ദേവാലയത്തിൽ ഉയരുന്ന ക്രിസ്തവ പ്രാർത്ഥന രീതിയാണ് ദേവാസ്ത് വിളി. ഈശോമിശിഹായുടെ പീഡാനുഭവ - കുരിശുമരണ - ഉയർപ്പിനെ ധ്യാനിക്കുന്ന ദേവാസ്ത് വിളി ദുഷ്ടാരൂപികളിൽ നിന്നും വിടുതൽ നൽകുന്ന ഒരു പ്രാർത്ഥനയായിട്ടാണ് കരുതപ്പെടുന്നത്. നമ്മുടെ ഇടവകയിലെ വിവിധ ദേവാസ്ത് വിളി അംഗങ്ങൾ 16 മാർച്ച് 2025 ഞായറാഴ്ച ബിഷപ്‌സ് ഹൗസിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കുകയും അഭിവന്ദ്യ ആന്റണി വാലുങ്കൽ പിതാവിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുകയും ചെയ്തു. പങ്കെടുത്ത എല്ലാവർക്കും ആശംസകൾ...
Comments