പുതിയ കേന്ദ്രസമിതി നിലവിൽ വന്നു
- CRUZ MILAGRES CHURCH KURISINGAL
- Mar 23
- 1 min read
Updated: Mar 27

കുരിശിങ്കൽ പള്ളിയിലെ പുതിയ കേന്ദ്രസമിതി അംഗങ്ങൾ ഇന്ന് വരാപ്പുഴ അതിരൂപത മെത്രാപോലിത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. എറണാകുളം സെൻറ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന നേതൃസംഗമത്തിൽ വച്ച് വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കുടുംബയൂണിറ്റ് കേന്ദ്ര നിർവാഹക സമിതി ഭാരവാഹികളുടെ സംഗമവും സത്യപ്രതിജ്ഞയും നടന്നു. യുദ്ധത്തിന്റെയും കലഹങ്ങളുടെയും മത്സരത്തിന്റെയും ഈക്കാലത്ത് ക്രൈസ്തവ നേതാക്കൾ പ്രത്യാശയിൽ നിറഞ്ഞ് സ്നേഹത്തിൽ വളർന്ന് ക്രിസ്തുവിശ്വാസത്തിന്റെ സാക്ഷികൾ ആകണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തി പറമ്പിൽ പറഞ്ഞു. പ്രസ്‌തുത യോഗത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ മുഖ്യ സന്ദേശം നൽകി . ബിസിസി ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ച സംഗമത്തിൽ കെ. ആർ. എൽ. സി. സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. ജിജു അറക്കത്തറ ക്ലാസ് നയിച്ചു. ഇടവകയിലെ പുതിയ കേന്ദ്രസമിതി അംഗങ്ങൾ ഇവരൊക്കെയാണ്.
ലീഡർ - സെബാസ്റ്റ്യൻ ഫിഗരേദോ
സെക്രട്ടറി - ജോ തോമസ്
ഖജാൻജി - മാല സാംസൺ
അജപാലന ശുശ്രൂഷ - ജോർജ് പകേത്ത്
കുടംബ ശുശ്രൂഷ - മാർട്ടിൻ മറ്റത്തിൽ
സാമൂഹ്യ ശുശ്രൂഷ - ജിബി തേറോത്ത്
വിദ്യാഭ്യാസ ശുശ്രൂഷ - തോമസ് കളത്തിവീട്ടിൽ
യുവജന ശുശ്രൂഷ - മൈഷു കൂളിയത്ത്
അല്മായ ശുശ്രൂഷ - ജൂഡ്സൺ കളത്തിവീട്ടിൽ
ഇവർക്കെല്ലാവർക്കും ഇടവകയുടെ ആശംസകൾ നേരുന്നു...
Comentarios