വി. യൗസേപ്പിതാവിന്റെ നേർച്ചസദ്യ നടത്തി
- CRUZ MILAGRES CHURCH KURISINGAL
- Mar 27
- 1 min read

മാർച്ച് 19 ന് വി. യൗസേപ്പിതാവിന്റെ തിരുനാൾ ദിവസം രാവിലെ 09 :15 ന് കൊടികയറ്റവും തുടർന്ന് ദിവ്യബലിയും ഉണ്ടായിരുന്നു. തിരുക്കർമ്മങ്ങൾക്ക് വികാരി റവ. ഫാ. ഫ്രാൻസിസ് പീടിയേക്കൽ കാർമികത്വം വഹിച്ചു. ദിവ്യബലിക്ക് ശേഷം പാരിഷ് ഹാളിലേക്ക് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ശേഷം വികാരിയച്ചൻ നേർച്ചസദ്യ ആശിർവദിക്കുകയും ചെയ്തു. ഇടവകാംഗങ്ങളുടെ സജീവമായ സാന്നിധ്യം ഉണ്ടായിരുന്നു. തിരുനാൾ കമ്മിറ്റിയെയും പരിപാടികളോട് സഹകരിച്ചവരെയും പ്രീതേകം അഭിനന്ദിച്ചു.
Comments